Saturday, July 4, 2009


ഇടറുന്ന നെഞ്ചില്‍ നിന്നുയരുന്ന നൊമ്പരം….
ഇറ്റിറ്റു വീഴുന്നു കണ്ണ് നീര്‍ തുള്ളികളായി….
എവിടെ എന്‍ സ്വാന്തനം എന്നറിയാതെ പോയി…
വികലമാം എന്‍ സ്വപ്നങ്ങളും തകര്നു പോയി….
സാമീപ്യം കൊണ്ടെനിക്ക്‌ സായൂജ്യമെകുവാന്‍...
തുണയാരുമില്ലാതെ ഞാന്‍ അലഞ്ഞിടുന്നു…..
ആരോടും പറയാത്ത എന്‍ അണയാത്ത നൊമ്പരം….
മിഴി പൂട്ടി അടകുമ്പോള്‍ തീര്നിടുമോ….
കതനമാം എന്‍ കരളിലെ തീരാ കയങ്ങളില്‍….
പതിവായി ഞാന്‍ എന്തോ തിരഞ്ഞിടുന്നൂ…
ഋതു മാറി പലനാള്‍ വന്നിട്ടും…
വസന്തമെന്തേ എന്നില്‍ നിന്നകന്നിടുന്നു…
ഒരു തുള്ളി കണ്ണുനീരില്‍ ഞാന്‍ ഒഴുകിടട്ടെ…
ഒടുങ്ങാത്ത എന്‍ ജീവിത നൊമ്പരങ്ങളാല്‍..

5 comments:

  1. ഒരു തുള്ളി കണ്ണുനീരില്‍ തീരുമോ ?
    കൊള്ളാം നന്നായി

    ReplyDelete
  2. നന്നായി...
    കവിതയും...
    ബ്ലോഗും...

    വേഡ് വെരിമാത്രം
    അരോചകം...

    ReplyDelete
  3. unnikanna oruthulli kannuneeril theerkkan nookkanam... hehe ...thanks for the comment...

    ReplyDelete