Tuesday, June 30, 2009


മദിച്ചുല്ലസിക്കും മനുജാ നീ ഓര്‍ക്കുക…
മാറിടതിനകത്തെ കൈപിടിയോളം പോനൊരു...
ചെറു മംസപിണ്ടതിന്‍ പിടചിലൊന്നു നിലച്ചാല്‍ ...
നീയോ നിലച്ചിടും, വെറുമൊരു ഓര്‍മയായി മാറിടും…

ചെവിയോര്‍ത്തു നോക്കു മരണത്തിന്‍ മണിയൊച്ച
ഒരു വിളിപാടകലെ നിനക്കായി കാത്തിരിക്കുന്നു…
ചുറ്റുമൊന്നു കണ്ണോടിക്കുക.. അടുത്തെവിടെയോ ..
നിന്‍ കാലന്‍ കാമിനിയായി കാത്തിരിക്കുന്നു ...

തോളില്‍ കൈ വച്ചു നിന്നോടൊത്തു നടന്നവര്‍..
തോളിലേറ്റി തന്നേ നിന്നെ കൊണ്ടു പോയിടും ....
സര്‍വം സ്വന്തമാണെന്നഹന്കരിച നിനക്കാണേ...
സ്വന്തക്കാര്‍് പോലും സ്വന്തമല്ലാതായി മാറിടും...
പാരിതിന്‍ ജീവിതത്തെ പാടെ മറനിട്ടു...
പാപിയാകാതെ പാവനമാക്കുക ഈ ജീവിതം...

തേങ്ങുകയാനെന്നുള്ളം നിന്നെയോര്‍ത്ത്........
നൊമ്പരമായി മുഴങ്ങുകയാണ് നിന്‍ സ്വരം എന്‍ കാതില്‍....
അണയാത്ത തീനാളമായി ജ്വലിക്കുകയാണ് നീയെന്‍ മുന്നില്‍....
പിരിയാനായി വിധിക്കപെട്ടവരോ നമ്മള്‍.....
വിധിയുടെ പുസ്തക താളില്‍ നഷ്ട സ്വപ്നങ്ങളോ കണ്ണീരൊ....
എന്തിനെന്നറിയാതെ എന്നുള്ളം മന്ത്രിച്ചു....
നീയെന്ടെ ജീവന്റെ ജീവനാണ്....
നീയെന്ടെ പ്രാണന്റെ വായുവാണ്....
ഇരുളുന്ന സന്ധ്യയില്‍ എന്തിനു നീയെന്നെ...
തനിച്ചാക്കി നടന്നകന്നു....
അകലുന്ന വഴിയില്‍ അണയുന്ന വിളക്കില്‍....
നിന്‍ വെളിച്ചമെന്നെ പിന്തുടര്ന്നു...
നിന്‍ ഓര്‍്മകളാണെന്ടെ വഴികാട്ടി....

കേള്‍ക്കു നീ കണ്ണാ എന്‍ മനസ്സിന്‍ തേങ്ങല്‍ ....
അറിയൂ നീ കണ്ണാ എന്‍ മൌനത്തിന്‍് താളങ്ങള്‍ ....
എന്നു വരും നിന്‍ ദൂതുമായി ഹംസം....
കുയില്‍ പാട്ടു മൂളവേ നക്ഷത്രങ്ങള്‍ കണ്‍ ചിമ്മവേ....
മഴവില്ലിന്‍ വര്ണങ്ങലളാല്‍് ചാലിച്ചെഴുതിയ.....
എന്‍ സ്വപ്നങ്ങളിത അണയുന്നു കണ്ണാ....
കേടാ വിളക്കായി നീയെന്നുമെന്നുള്ളില്‍...
നടന തണ്ടാവമാടുമ്പോള്‍ അറിയുന്നു ഞാന്‍....
എന്നിലര്‍പ്പിച്ച നിന്‍ സ്നേഹത്തിന്‍ കിരണങ്ങള്‍....
സ്നേഹ സ്പര്‍ശത്താല്‍ നിന്‍ കരങ്ങള്‍ എന്നെ തഴുകവേ....
ഇളം കാറെറ്ന്നോട്ചോദിച്ചു സ്വപ്നംകാണാന്‍ മറന്നു പോയോ..

Saturday, June 27, 2009

മഞ്ഞു പൊഴിയുന്ന മന്ജാടി കാവുകളില്‍
മന്ജാടി പെറുക്കി നടന്നിരുന്ന
ഒരു ചെറു ബാല്യം എനിക്കുണ്ടയിരുന്ന്നു.
കാലത്തിന്‍റെ നാള്‍വഴികളില്‍ എവിടെ ഒക്കെയോ
ചിതറി തെറിച്ച് പോയ മന്ജാടി മണികള്‍
ഇപോഴെന്ടെ മനസ്സില്‍ പെയ്തിറങ്ങുകയാണ്
മഞ്ഞു തുള്ളിയുടെ പരിശുദ്ധിയോടെ .....

Wednesday, June 24, 2009



തെന്നലേ നീ വന്നു കിന്നാരം ചൊല്ലാതെ........
കിനാവിലെ പൂവിനെ മാടി വിളികാതെ.....
മധുരമി നിനവിനെ മടാര്കും നല്‍കാതെ.....
കണ്ണിലെ കണ്ണായി നീ കാത്തു വച്ച്ചിടനെ.....
കൊന്ജുന്ന നേരത്ത് ചെഞ്ചുണ്ടില്‍ വിരിയുന്നു .....
അഴകെരും കൊതിയൂറും ചെന്താമര .......
നോക്കുന്ന നേരത്ത് നിന്‍ കണ്ണില്‍ വിരിയു‌ന്നു.....
വിണ്ണിന്റെ വെന്മയാം പോന്താരകം .....
നിന്റെ ലോലമാം കവിളത്ത്‌ ആരാണ് തേച്ചത്‌....
മൂവന്തി നേരത്തെ ശോഭയോക്കെ....
നിന്റെ ചുണ്ടത്ത് പൊടിയുന്ന തേനൊന്നു നുകരുവാന്‍....
ഒരു പൂമ്ബാടയായി ഞാന്‍ വന്നു ചെര്നിടട്ടെ......