Tuesday, June 30, 2009


മദിച്ചുല്ലസിക്കും മനുജാ നീ ഓര്‍ക്കുക…
മാറിടതിനകത്തെ കൈപിടിയോളം പോനൊരു...
ചെറു മംസപിണ്ടതിന്‍ പിടചിലൊന്നു നിലച്ചാല്‍ ...
നീയോ നിലച്ചിടും, വെറുമൊരു ഓര്‍മയായി മാറിടും…

ചെവിയോര്‍ത്തു നോക്കു മരണത്തിന്‍ മണിയൊച്ച
ഒരു വിളിപാടകലെ നിനക്കായി കാത്തിരിക്കുന്നു…
ചുറ്റുമൊന്നു കണ്ണോടിക്കുക.. അടുത്തെവിടെയോ ..
നിന്‍ കാലന്‍ കാമിനിയായി കാത്തിരിക്കുന്നു ...

തോളില്‍ കൈ വച്ചു നിന്നോടൊത്തു നടന്നവര്‍..
തോളിലേറ്റി തന്നേ നിന്നെ കൊണ്ടു പോയിടും ....
സര്‍വം സ്വന്തമാണെന്നഹന്കരിച നിനക്കാണേ...
സ്വന്തക്കാര്‍് പോലും സ്വന്തമല്ലാതായി മാറിടും...
പാരിതിന്‍ ജീവിതത്തെ പാടെ മറനിട്ടു...
പാപിയാകാതെ പാവനമാക്കുക ഈ ജീവിതം...

No comments:

Post a Comment